Saturday, March 4, 2017

ചിഹ്നങ്ങളായി പരിണമിക്കാനാണ് ഓരോ ഭാരതീയന്റെയും ആത്യന്തികമായ വിധി. മഷിച്ചാ‍ർത്തുകൾ ഇടകലർന്ന് സ്വകാര്യ ഇടങ്ങളിൽപ്പോലും ചാപ്പ കുത്തപ്പെടും. അപ്പോഴും നമ്മൾ ചുവർ ചിത്രകലയുടെ ആത്മാഭിരാമത്തോടെ മലർന്നും കമിഴ്ന്നും കിടന്നുകൊടുക്കും. ഇടതു ചൂണ്ടാണി വിരലിന്റെ തുമ്പിനും വലതു ചൂണ്ടാണി വിരലിന്റെ ഹുങ്കിനും ഇപ്പോൾ ഓരോ അവതാര(ള) ലക്ഷ്യവുമായി! അല്ലെങ്കിൽത്തന്നെ ഓരോ ജനാധി‘പ ഥ്യ‘ പരീക്ഷണവും ഓരോ വേഴ്ചയാണല്ലോ! അഞ്ചു മിനിട്ടിന്റെ സമയദൈർഘ്യം കൂട്ടിക്കിട്ടാൻ വിപണിയിൽ ഉത്തേജക ലേപനങ്ങൾ ഒരുപാടുള്ളതുപോലെ അഞ്ച്ചു വർഷത്തിന്റെ ഭരണപരിരംഭണസുഖം കൂട്ടിക്കിട്ടാനുള്ള തുള്ളിമരുന്നിന്റെ വിപണിയും നാളെ തുറന്നു കൂടെന്നില്ല...

No comments:

Post a Comment