മറ്റൊരുവന്റെ വ്യാകുലതയിൽ കൂട്ടുനിൽക്കാനുള്ള മനസ്സാണു ‘സംസ്കാരം‘ എന്നു ഏറ്റവും ലളിതമായി ഞാൻ മനസ്സിലാക്കുന്നത്. അത് നിറമോ പക്ഷമോ നോക്കിയല്ല. നിർഭാഗ്യവശാൽ നമുക്ക് ഇന്ന് കിട്ടിയിരിക്കുന്ന യൌവനം, കപടവിഗ്രഹങ്ങൾക്ക് ബുദ്ധിയും വിവേകവും പണയംവച്ചു നേടിയ കരുത്ത് കൊണ്ടുള്ളതാണ്. അതിന് ‘കാടത്തം‘ എന്നാണു പേര്. ഞാൻ എന്റെ കൌമാരത്തിലും യൌവനത്തിലും കൂട്ട് കൂടിയിട്ടുള്ളതും സാഹോദര്യം പങ്കുവയ്ച്ചിട്ടുള്ളതും ഈ സഹജസ്നേഹത്തിന്റെ ബലത്തിലാണ്. തെളിഞ്ഞ ബുദ്ധിയിലും നിറഞ്ഞ ബോധത്തിലും യുവാക്കളെ കാണാനാണു എനിക്കിഷ്ടം. പക്ഷേ ഇന്നിപ്പോൾ വലുതായ സങ്കടവും ഭീതിയും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്: ‘തലച്ചോറ്‘ അല്ല, ‘കൊലച്ചോറ്‘ ആണു ഇന്ന് നമ്മുടെയെല്ലാം സ്വപ്നങ്ങളെ ഭരിക്കുന്നത്. നാളെയെക്കുറിച്ചുള്ള നല്ല സങ്കല്പങ്ങൾക്കായി മറ്റുള്ളവരുടെ കാൽക്കൽ കാത്തുകെട്ടിക്കിടക്കാൻ ഭാരതയുവത്വത്തിനു ഇടവരാതിരിക്കട്ടെ...

No comments:
Post a Comment