Sunday, January 31, 2016

നദീതടങ്ങളിൽ ‘സംസ്കാരം‘ മുളപൊട്ടുകയും പടർന്നു പന്തലിക്കുകയും ചെയ്യുന്ന കാലം കഴിഞ്ഞു. പുറത്തേയ്ക്കൊഴുകിയിരുന്ന എല്ലാനദികളും ഇന്ന് ‘അകത്തോട്ടഴുകുക‘യാണ്. ഇന്ന് അതേ പുളിനങ്ങളിൽ പടർന്നു പന്തലിക്കുന്നത് ‘സംസ്കാരശൂന്യത’യാണ്. മലിനമായതെന്തും ഉച്ഛിഷ്ഠഭാവേന കണ്മുന്നിൽനിന്നും മാറ്റിനിർത്തുന്ന നൂലൊഴുക്കാകുന്നു, ഇന്ന് ഏതു നദിയും നമുക്ക്! വായിച്ചുപോയിട്ടുണ്ട്, പാശ്ചാത്യർ ജീവനുതുല്യം സ്നേഹിക്കുന്നത്, നദികളെയാണെന്ന്! നമ്മൾ മനുഷ്യരോടു കാട്ടുന്ന ’അയിത്തം’ അവർ സർഗ്ഗാത്മകമായി നദികൾക്കായി കരുതിവയ്ക്കുന്നു! പതിതമായതൊന്നും തൊട്ടശുദ്ധമാ‍ാക്കാതെ പവിത്രമായ ആ ജീവനാംശങ്ങളെ എക്കാലവും സൂക്ഷിക്കുന്ന അവർക്കുമുന്നിൽ പമ്പയുൾപ്പടെയുള്ള പുണ്യവാഹിനികളെല്ലാം കണ്ണീരൊഴുക്കാവുന്നു... നിലയില്ലാക്കണ്ണീർക്കയങ്ങളുടെ നീരഴുക്കാണിന്നു ‘നിള’.

No comments:

Post a Comment