പാരിസ്ഥിതികപ്രശ്നങ്ങളുടെ ചൂടൻ ചർച്ചകളിലൊന്നും കവി ഡി. അനിൽകുമാറിന്റെ കടൽ കടന്നുവരുന്നത് കാണാറില്ല. കവിതയിലും കഥയിലും മറ്റും, കണ്ഠാഭരണങ്ങളും കവചകുണ്ഡലങ്ങളും അണിഞ്ഞ കടലിനെയെ കാണാറുമുള്ളൂ. കളങ്കിതമാവുന്ന കടലിനെപ്പറ്റിയും കൊള്ള ചെയ്യപ്പെടുന്ന കടൽജീവിതങ്ങളെപ്പറ്റിയും ആർക്കാണു ചേതം? എല്ലാ പങ്കങ്ങളും നമ്മൾ കഴുകിക്കളയുന്നതും ഈ കട(ൽ) പ്പാടിലേയ്ക്കാണല്ലോ! തലമുറകൾക്ക് വൈരൂപ്യവും വൈകല്യവും തീറെഴുതിക്കൊടുത്ത് നല്ലതൊന്നും ശേഷിപ്പിക്കാതെ, നമ്മൾ ഇന്നനുഭവിക്കുന്ന വികസിതമന്ത്രങ്ങളിലൊന്നും എനിക്ക് വലിയ വിശ്വാസവുമില്ല. എന്റെ പക്ഷബലത്തെക്കുറിച്ച് വേവലാതിയുമില്ല. കൂടെക്കൂടുന്നത്, മനുഷ്യത്വത്തിന്റെ ഒരു ജനിതകവള്ളിയായാൽക്കൂടി എന്റെ ജന്മം സാർഥകമാണ്. ഏതുപക്ഷത്തിലെന്നല്ല, മനുഷ്യത്വപക്ഷത്താണോ നമ്മൾ എന്നതുമാത്രം ഇടയ്ക്കെങ്കിലും ഉറപ്പാക്കുക. ആകാശത്തിനു താഴെയും വികസിക്കാൻ ഇനിയുമേറെ കീടജന്മങ്ങൾ ബാക്കിയുണ്ടെന്ന് എന്നാണു നമ്മുടെ ഭ(മ)രണകൂടപ്രഭ്യതികൾ മനസ്സിലാക്കുക?
No comments:
Post a Comment