ആരവങ്ങളും ആഘോഷങ്ങളും മെല്ലെമെല്ലെ കെട്ടടങ്ങുമെങ്കിലും, വാർത്തകളുടെ തലക്കെട്ടുകളിൽ അങ്ങുമിങ്ങും നീർക്കനമായ് നിറയുന്നത്, ‘പെണ്ണീര്’ തന്നെ. നോവിന്റെ ഉറവകൾ ഊറിവരുന്നത് ഏതു ഗർഭപാത്രത്തിൽ നിന്നെന്നറിഞ്ഞുകൂട. എങ്കിലും, ഒരു ടിപ്പറിൽ കൊള്ളുന്നയത്ര മണൽ നന്മ നനഞ്ഞ മുതുകിൽ ഉണ്ടെന്ന് സങ്കൽപ്പിച്ച്, സേതുബന്ധനത്തിൽ ശ്രീരാമനൊപ്പം കൂടിയ അണ്ണാൻ കുഞ്ഞ് എന്നപോലെ, ‘കണ്ണുണങ്ങാത്ത പെണ്ണ്‘ ഇനിയെങ്കിലും ഉണ്ടാവരുത് എന്ന മനസ്സിൽത്തട്ടിയ പ്രാർഥനയോടെ സ്ത്രീവിഷയസംബന്ധമായ എല്ലാ ചിന്തയും ഇവിടെ സമർപ്പിക്കുന്നു.
No comments:
Post a Comment