പ്രിയപ്പെട്ട അമ്മമാരേ, പെങ്ങന്മാരേ, നിങ്ങളുടേതു മാത്രമായ ഈ ദിവസത്തിൽ നിങ്ങൾ എല്ലാപേരോടുമായി എനിക്ക് ഒരു അഭ്യർഥനയുണ്ട്. വീട്ടിനുള്ളിലെയും ചുറ്റുവട്ടത്തുമുള്ള എല്ലാത്തരം ന്യൂ-ജൻ കൊതുകുകടിയും യാതൊരു പരാതിയുമില്ലാതെ സ്ഥിരമായി കൊണ്ടുകൊള്ളാം. വീട്ടുവളപ്പിൽ രായ്ക്കുരാമാനം കൊണ്ടുതള്ളുന്ന കോഴിവേസ്റ്റിന്റെ മണം എത്രവേണമെങ്കിലും വലിച്ചുകേറ്റിക്കൊള്ളാം. ഒരിക്കലും തീരാത്ത ഒരു ദുരിതത്തിൽ നിന്ന് ഞങ്ങളെ എങ്ങിനെയെങ്കിലും ഒന്നു രക്ഷിച്ചെടുക്കാനുള്ള സമ്മർദ്ദം അതാതിടങ്ങളിൽ പ്രയോഗിച്ചാൽ മാത്രം മതി. സന്ധ്യയായാൽ വീട്ടിന്റെ പൂമുഖത്തൊന്നു കേറിയാൽ ആരുടെയും മുഖത്ത് പിന്നൊന്ന് നോക്കാൻ പറ്റുന്നില്ല. മുന്നിൽ എച്ച് ഡി ക്വാളിറ്റിയിൽ കേൾക്കുന്നത്, ചപ്പട്ടത്തറവാട്ടിലെ പ്രതാപവർമ്മയുടെ അണ്ടം കീറിയുള്ള ആക്രോശം, പത്മാവതി അമ്മയുടെ ചൊറി വർത്താനം, ഊർമിളയുടെ മരുമകളുടെ അവിഹിതബന്ധാവേശം, പേരിൽ മാത്രം ഗാണ്ഢീവം പൊക്കിപ്പിടിച്ച മണുകുണാഞ്ജൻ അർജുനവിഷാദം....അങ്ങനെ ഈ അണ്ഡകടാഹത്തിലെ സകലമാന ഏലിയൻ എമ്പോക്കികളും വകതിരിവില്ലാത്ത പുത്തൻപണക്കാരുടെ സ്പോൺസർഷിപ്പിൽ കയറിവന്ന് ആഭാസത്തരവും അശ്ലീലവും കാണിച്ചിട്ട് പൊടിയും തട്ടിപ്പോകുന്നു. ടിവി ഓൺ ചെയ്യാതിരിക്കാമെന്നുവച്ചാൽ കേബിളുകാരന്റെ കുമ്പിളിൽ മുൻപേറായി പൈസ ഇട്ടുപോയി. ഇവിടെ സദാചാരപോലീസുകൾ മുക്കിനുമുക്കിനു അട്ടിപ്പേറായി കിടപ്പുണ്ട്. ഇതൊക്കെ നിയന്ത്രിക്കുവാൻ സർക്കാർ ചെലവിൽ ചെല്ലക്കിളികൾ ആരെങ്കിലുമൊക്കെയുണ്ടോയെന്ന ുപോലും അമ്മേണെ എനിക്കറിയില്ല. ഈ പേട്ടുത്തലയന്മാർ പടച്ചുവിടുന്ന സകലമാന അപ്പികളും പ്രക്ഷേപണവും വിക്ഷേപണവും ചെയ്യാമെന്ന് അമ്മേടെ തലയിൽ സത്യമടിച്ച് ഇറങ്ങിത്തിരിച്ചിരിക്കുന്നത ോ, രാജ്യത്തെ പുരോഗതിയിൽ നിന്നും പുരോഗതിയിലേയ്ക്ക് നയിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന, ആചാരജഡിലവും അന്ധകുന്തവിശ്വാസങ്ങൾ പരത്തുന്നതിൽ പേറ്റന്റ് എഴുതിവാങ്ങിച്ചതുമായ ചാനൽച്ചുള്ളന്മാരുമാണ്. അതിപുരാതനതട്ടകങ്ങളുടെ പശ്ചാത്തലത്തിൽ, കൊട്ടാര-കോവിലക ങ്ങളുടെ അക-പ്പുറത്തളങ്ങളിൽ, തറവാടുകളിൽ, കൂട്ടുകുടുംബങ്ങളുടെ കുതികാൽത്തളങ്ങളിൽ വച്ചെല്ലാം ഈ സീരിയൽ കില്ലേഴ്സ് നമ്മുടെയെല്ലാം രക്തമൂറ്റിക്കുടിക്കുന്നു. പുകയില ഉൽപ്പന്നങ്ങൾ എന്തു ഭേദം, കൂടിപ്പോയാൽ ക്യാൻസർ വരുത്തി കൊന്നുകളയും. പക്ഷേ ഈ കാളികൂളികൾ കുഞ്ഞുകുട്ടിപരാധീനങ്ങളെയെല ്ലാം അവറ്റകളുടെ അടിമകളാക്കുന്നു. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെന്നും അറിയാം. എങ്കിലും ഈ മൂലയിരുന്ന് ആറാട്ടുമുണ്ടനായി ഞാൻ പറയുന്ന ഈ ജല്പനങ്ങൾ ഒരമ്മയെയെങ്കിലും ഇരുത്തിച്ചിന്തിപ്പിക്കുകയു ം കിടത്തിപ്പൊറുപ്പിക്കാതെയു മിരുന്നാൽ ഞാൻ ധന്യനായി. ആണുങ്ങളാരും ഇതിനു മുൻ-പിൻ കൈയെടുക്കുമെന്നു തോന്നുന്നില്ല. വരാന്തയിൽ നിന്നും കിടപ്പുമുറിവരെ നീളുന്ന ഇടനാഴി നിറയെ അലന്ന അമ്മായിഅമ്മമാർ ഗർഭം കലക്കാനുള്ള പച്ചില കലക്കിയ പാൽ ഒഴിച്ചിട്ടിരിക്കുന്നു. പിന്നെ വലിച്ചുപൊട്ടിച്ച കെട്ടുകണക്കിനു താലിച്ചരടുകൾ, നേർക്കുനേർ നീട്ടിയപ്പോൾ പിടിച്ചൊടിച്ചുകളഞ്ഞ ചൂണ്ടുവിരലുകൾ, ഒലിപ്പീരുവർത്തമാനവുമായി മ്യൂസിയം വളപ്പിലെ പുൽത്തകിടിയിൽ മുഖാമുഖം നോക്കിക്കിടന്നപ്പോൾ അറിയാതെ ജനിച്ചുപോയ അനാഥപ്പിള്ളകൾ....തമ്പാനൂരി ലെ (ദുർ)നടപ്പുവഴികളിൽപ്പോലും ഇത്രയധികം ചീഞ്ഞളിഞ്ഞ മാംസക്കഷണങ്ങളില്ല. വയ്യ.. അമ്മമാരേ, വയ്യ! ഈ ചുടലക്കളങ്ങളുടെ നടുവിലിരുന്ന് മുട്ടൻ പ്രാന്താവുന്നു.
. ഈ പ്രതിഷേധപ്പൂമ്പൊടി കഴിയുന്നത്ര പാദങ്ങളിൽ പറ്റിപ്പിടിക്കട്ടെ. കുത്സിതവ്യത്തികളും കുന്നായ്മകളും ഇത്രകണ്ട് പ്രമോട്ട് ചെയ്യാൻ ആരേയും അനുവദിക്കരുത്, മേലിൽ നമ്മളറിയാതെ ചോരയിൽക്കലരുന്ന ഈ വിഷക്കൂട്ടുകളെ അരിച്ചെടുത്തുകളയാനായി ഒന്നിക്കുക. മലിനമായിക്കൊണ്ടിരിക്കുന്ന കുടുംബ-സാമൂഹ്യപരിസരങ്ങളെ തിരിച്ചുപിടിക്കുക. അവനവന്റെ വീടിന്റെ വിളക്കായി ഓരോ സ്ത്രീയും സദാ സ്വയം പ്രകാശിക്കുക.....
. ഈ പ്രതിഷേധപ്പൂമ്പൊടി കഴിയുന്നത്ര പാദങ്ങളിൽ പറ്റിപ്പിടിക്കട്ടെ. കുത്സിതവ്യത്തികളും കുന്നായ്മകളും ഇത്രകണ്ട് പ്രമോട്ട് ചെയ്യാൻ ആരേയും അനുവദിക്കരുത്, മേലിൽ നമ്മളറിയാതെ ചോരയിൽക്കലരുന്ന ഈ വിഷക്കൂട്ടുകളെ അരിച്ചെടുത്തുകളയാനായി ഒന്നിക്കുക. മലിനമായിക്കൊണ്ടിരിക്കുന്ന കുടുംബ-സാമൂഹ്യപരിസരങ്ങളെ തിരിച്ചുപിടിക്കുക. അവനവന്റെ വീടിന്റെ വിളക്കായി ഓരോ സ്ത്രീയും സദാ സ്വയം പ്രകാശിക്കുക.....
No comments:
Post a Comment