ദീപ്തമായ വരകളിലൂടെ മലയാളിയുടെ സ്വീകരണമുറിയിൽ കയറി ഇരുപ്പുറപ്പിച്ചൂ, നോവ് അറിയിക്കാത്ത ആ ഹാസ്യം. പിന്നെപ്പോഴോ മറ്റെല്ലാറ്റിലും മായം കലരുന്നപോലെ, കാർട്ടൂണിന്റെ നിഷ്പക്ഷതയിലും മായം കലർന്നുകണ്ടു, എന്നാൽ മലയാളിയുടെ നീണ്ട യാത്രകളിലെല്ലാം- ഇപ്പോഴും ബസ്സിൽ, ട്രയിനിൽ എന്തിന്, തീർഥാടന യാത്രകളിൽപ്പോലും കൂട്ടിരിപ്പുകാരനാവുന്നത് ഈ പ്രതിഭാശാലിയുടെ മാനസപുത്രനും പുത്രിയുമാണ്. കലർപ്പില്ലാതെ ചിരിക്കാനുള്ള ഒറ്റമൂലി ഇപ്പോഴും ‘ബോബനും മോളിയും ‘ തന്നെ. ആ വലിയ മനസ്സിനു മുന്നിൽ മനുഷ്യനുമുന്നിൽ എത്രയെത്ര ജീവിതങ്ങളാണ് വന്നു പോസ് ചെയ്തു നിന്നത്! പകരം വയ്ക്കാനില്ലാത്ത ആ പ്രതിഭയ്ക്കുമുന്നിൽ കലാകേരളം ശിരസ്സ് നമിക്കട്ടെ.
No comments:
Post a Comment