ലോകാരാഷ്ട്രങ്ങൾക്കിടയിൽ മരുന്ന് പരീക്ഷണങ്ങൾക്ക് ഏറ്റവും സൌകര്യം ഒരുക്കിക്കൊടുക്കുന്ന രാജ്യങ്ങളിൽ ഒന്നാമതാണ് ഇൻഡ്യ എന്നാണ് എന്റെ വിശ്വാസം. അത് ഒരു അന്ധവിശ്വാസവുമല്ല. കാലാകാലങ്ങളിൽ നമ്മളെ പരിപാലിക്കാൻ വിധിക്കപ്പെട്ടവർ തന്നെ കുറ്റകരമായ ലാഘവബുദ്ധിയോടെയാണ് ഇരകളെ കോർപ്പറേറ്റുകൾക്ക് കൈമാറുന്നത്. ഉദാരമായ വ്യവസ്ഥകളിന്മേൽ ആർക്കും മരുന്ന് ഉല്പാദിപ്പിക്കാനും അവ കാലാകാലം പരീക്ഷിക്കുവാനും മൂന്നാം ലോകരാജ്യങ്ങളിൽ സൌകര്യം കൂടുതലത്രേ. എന്തിനേറെപ്പറയുന്നു, പ്രതിരോധ കുത്തിവയ്പ്പിനുള്ള പോളിയോ മരുന്നിന്റെ ഗുണനിലവാരത്തെപ്പറ്റിപ്പോലു ം ഏകീക്യതമായ ഒരു തീരുമാനത്തിൽ ഇതുവരെ നമ്മളെത്തിയിട്ടില്ല. പോളിയോ കുത്തിവയ്പ്പിനെത്തുടർന്ന് അംഗവൈകല്യം സംഭവിച്ച സംഭവങ്ങളും വിരളമല്ല. ദീർഘകാലം മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് കാലക്രമേണ ബോണസ്സ് ആയികിട്ടുന്നത് പുതിയ രോഗങ്ങളല്ലോ. ആരോഗ്യരംഗം സേവനമേഖല അല്ലാതായിട്ടു കുറേക്കാലമായല്ലോ. ഒരു മരുന്നിനു തന്നെ മൂന്നും നാലും തരത്തിൽ വില ഈടാക്കുമ്പോൾപ്പോലും നമ്മളാരും പരാതി പറയാറുമില്ല. പ്രിയപ്പെട്ടവരുടെ ജീവൻ ഏതുവിധേനയും നിലനിർത്തുവാനുള്ള നെട്ടോട്ടത്തിനിടയിൽ ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കാൻ എവിടെനേരം എന്ന് ഈ കൂട്ടുകെട്ടിനുമറിയാം. മുമ്പേ കടന്നുപോയവരുടെ മേൽ പഴി ചാരി രക്ഷപ്പെടാതെ തങ്ങളാലാവും വിധം മാനുഷികമായി ഈ വിഷയം കൈകാര്യം ചെയ്യുവാൻ അധിക്യതർ തയ്യാറാവണം. ഒരു ജലദോഷം വന്നാലുടൻ, അമേരിക്കയിലോ ജപ്പാനിലോ പോയി വിദഗ്ധചികിത്സ നേടാനോ, മൂക്ക് പ്ലാസ്റ്റിക് സർജറി ചെയ്ത് മൂക്കൊലിപ്പ് മാാറ്റാനോ പാവം വോട്ടർമാർക്ക് ആവതില്ലല്ലോ!
No comments:
Post a Comment