Saturday, March 4, 2017

ചില വേർപാടുകൾ അംഗീകരിക്കുവാൻ നമ്മളെക്കൊണ്ടാവില്ല. പോയവർ മൂന്നാം നാളോ നാലാം നാളോ ഉയർത്തെണീക്കുകയോ, ഒറ്റയ്ക്കിരിക്കുമ്പോൾ തോളത്തുതട്ടി കുശലം പറയുകയോ ഒക്കെ ചെയ്യുമെന്ന് നമ്മൾ വിശ്വസിച്ചുപോകുന്നു. ചാനൽ മാറ്റിയിരിക്കവേ, ഒരു അജിത്ത് പടത്തിന്റെ ഷോട്ടിൽ വില്ലത്തനവുമായി നിന്ന മണി, സിനിമ തീർന്നിട്ടും വിട്ടുപിരിയുന്നില്ല. അകാലത്തിൽ പൊലിഞ്ഞ..എന്ന് മനസ്സിൽത്തട്ടി പറയുന്നുണ്ടെങ്കിലും, ആ വേർപാടിൽ മത്സരിച്ച് ‘ദാസനും വിജയനും’ കളിക്കുന്ന ചാനൽചഞ്ചലങ്ങളെക്കാണുമ്പോൾ അറിയാതെ കാർക്കിച്ച് പോകുന്നു. മുറിവുണങ്ങാനുള്ള സമയമെങ്കിലും വേണ്ടപ്പെട്ടവർക്ക് കൊടുക്കുക.

No comments:

Post a Comment