ഓരോ തലമുറ പിന്നിട്ടുപോകുന്തോറും നമ്മെ നടുക്കുന്ന കാര്യം ഒന്നുതന്നെയാണ്- മുൻതലമുറക്കാർ പൂർണ്ണാരോഗ്യത്തോടെയും നിറഞ്ഞ മനസ്സോടെയും കൂടെ ജീവിതത്തിന്റെ കർമപഥങ്ങളിൽ സാനന്ദം മുഴുകിയിരിക്കവേ, യാതൊരു വിധമായ മുന്നറിയിപ്പുകളൊന്നും കൂടാതെ ഇളംതലമുറക്കാർ മിന്നൽ പോലെ മാഞ്ഞുപോകുന്നു! കാരണം പലതാവാം; കാര്യം ഒന്നുതന്നെയാണുതാനും. രോഗമോ, മനഃക്ലേശമോ, ജീവിതശൈലിയോ മറ്റേതെങ്കിലുമൊക്കയോ അവരുടെ ജീവിതത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നു. ബദൽ ജീവിതക്രമങ്ങളാൽ ജീവിതത്തെ തിരിച്ചുപിടിച്ചില്ലെങ്കിൽ ഫലം സങ്കല്പത്തിനും അപ്പുറമായിരിക്കും. സൌകര്യങ്ങൾ വളരുന്നതോടൊപ്പം ജീവന്റെ വിലയും നേരിടുന്ന പ്രതിസന്ധികളും അതാതുകാലങ്ങളിൽ കണ്ടറിയാനും നമ്മൾ ശീലിക്കേണ്ടിയിരിക്കുന്നു. പിതാമഹന്മാർ അനുശീലിച്ചുപോന്ന ശീലങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും ഇടയ്ക്കൊക്കെ ചിന്തിക്കുന്നത് നന്നായിരിക്കും.
No comments:
Post a Comment