ജനാധിപത്യത്തിന്റെ വിരലുകളെല്ലാം നഖം കൂർപ്പിച്ചുകൊണ്ടിരിക്കുന്ന ത്, മറ്റൊന്നിനും നേരെയല്ല- ‘ജലാധിപത്യ‘ത്തിലേയ്ക്കാണ്. പ്രകടമായ ഒരു യുദ്ധമുറയിലേയ്ക്ക് ഇതുവരെ ആരും എത്തിയിട്ടില്ലായെങ്കിലും, സ്ഥിതിഗതികൾ അത്ര ആശാവഹമല്ലായെന്ന് മറ്റേതൊരു കരുതൽ മനസ്സിനെയും പോലെ ഞാനറിയുന്നു.ആദ്യം മനസ്സിലെ ഉറവ വറ്റുകയും ക്രമേണ ആ വ്യാധി മണ്ണിലേയ്ക്കിറങ്ങുകയും ചെയ്യും. രക്ഷയ്ക്കായി നമ്മൾ നോഹയുടെ പേടകങ്ങളിൽ കയറിപ്പറ്റിയാലും, സുരക്ഷിതമായ ഇടങ്ങളിൽ നമ്മെ ഉറപ്പിച്ചു നിർത്തുവാൻ വിയർപ്പിന്റെ ഒഴുക്കല്ലാതെ മറ്റൊന്നും കാണുകില്ല. ഇനിയും സമയമുണ്ട്- പുറത്തോട്ടൊഴുകിയിരുന്ന നദികളെല്ലാം അകത്തോട്ട് ‘അഴുകി’യിരിക്കുന്നു. നീരിന്റെ നേരൊഴുക്കുകൾ തിരികെ നൽകുക.
No comments:
Post a Comment