അനന്തമായ യാത്രകൾക്കൊടുവിൽ എന്താണു മിച്ചം വരിക? ആകാശം നിറയെ വാഗ്ദാനങ്ങളുടെ ‘ബുദ്ബുദ‘ങ്ങൾ.. കാറ്റത്ത് പറന്ന് പറന്ന് അവ താരാപഥമാകെ നിറയും. ഉച്ചവെയിലിന്റെ പച്ചക്കുത്തേറ്റ് പൊട്ടിത്തകരുകയും ചെയ്യും. വീണ്ടും അടുത്ത യാത്രയ്ക്കുള്ള ഫ്ലക്സ് അടിക്കുന്നതിനെക്കുറിച്ചും, പരിസ്ഥിതിക്ക് ‘മുദ്ര വച്ച കവറുകൾ’ ഏൽപ്പിക്കുന്ന ആഘാതത്തെക്കുറിച്ചും നമ്മൾ ‘കൂലംകക്ഷ‘മായി ചാനൽക്കിടങ്ങുകളിൽക്കിടന്ന് ചർച്ച ചെയ്യും...ഒരൊറ്റ ‘യാത്ര’യേ നമ്മുടെയെല്ലാം മുന്നിലുള്ളൂ- ജീവിതയാത്ര. അതിന്റെ കരുത്തും നിറപ്പകിട്ടും കൂട്ടുവാൻ നമുക്കെല്ലാവർക്കും കഴിയട്ടെ...
No comments:
Post a Comment